എടിഎം കാര്‍ഡുകളില്‍ ചിപ്പ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ നിരവധി സംശയങ്ങളാണ് ആളുകൾക്കുള്ളത്. എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ കാര്‍ഡുകള്‍ പിടിച്ചു വയ്ക്കുന്നവ, ഇങ്ങനെ പിടിച്ചു വയ്ക്കാത്തവ എന്നിങ്ങനെ രണ്ട് തരം എടിഎമ്മുകളുണ്ട്. ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എടിഎമ്മുകളില്‍ കാര്‍ഡ് ഇട്ടുകഴിഞ്ഞാല്‍ ഉപയോഗം പൂര്‍ത്തിയാകുന്നതുവരെ കാര്‍ഡ് തിരിച്ചെടുക്കാനാകില്ല. മുൻപ് സ്വൈപ്പ് ചെയ്ത ശേഷം കാര്‍ഡ് പുറത്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. മുന്‍പരിചയമില്ലാത്തവര്‍ ഇങ്ങനെ പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ഡ് മെഷീനില്‍ കുടുങ്ങിയതായി കരുതുകയും പണം പിൻവലിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കാർഡ് വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതോടെ കാർഡിന് കേടുപാടുകൾ സംഭവിക്കും. കാര്‍ഡ് മെഷീനില്‍ കുടുങ്ങിയെന്നു കരുതി പരിഭ്രമിക്കേണ്ടെന്നും ഉപയോഗം കഴിയുന്നതോടെ കാര്‍ഡ് തിരിച്ചെടുക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments