KeralaLatest News

ചിപ്പുള്ള എ.ടി.എം. കാർഡ്; തട്ടിപ്പുകാരെ സൂക്ഷിക്കുക

കൊച്ചി: ചിപ്പ് വെച്ച എ.ടി.എം. കാർഡിന്റെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. ചിപ്പ് വെച്ച എ.ടി.എം. കാർഡ് നൽകുന്നതിന്റെ ഭാഗമായി നിലവിലെ എ.ടി.എം. കാർഡ് മരവിപ്പിക്കുമെന്നും അതിനാൽ ഫോണിൽ വന്നിരിക്കുന്ന കോഡ് പറഞ്ഞു നൽകാനുമുള്ള രീതിയിൽ ഫോൺ വിളിച്ചാണ് തട്ടിപ്പ്. ബാങ്കിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വിളിയെത്തുന്നത്.

ഡേറ്റ ബേസിൽ വിവരങ്ങൾ ചോർത്തി വിളിക്കുന്നതിനാൽ തന്നെ അക്കൗണ്ട് ഉടമയുടെ സകല വിവരങ്ങളും ഇവർ പറയും. തങ്ങൾക്കും ബാങ്കിനും മാത്രം അറിയാവുന്ന ബാങ്ക് വിവരങ്ങളും മറ്റും ഇവർ കൃത്യതയോടെ പറയുന്നതോടെ പലരും തട്ടിപ്പിൽ വീഴും. കോഡ് അപ്പോൾ തന്നെ പറഞ്ഞു തന്നാൽ കാർഡ് പുതിയത് വേഗത്തിൽ അയച്ചു നൽകാമെന്നും അല്ലെങ്കിൽ കാലതാമസം എടുക്കുമെന്നും ഇവർ പറയും. ഇതോടെ പലരും കോഡ് പറഞ്ഞുനൽകുകയാണ്. എ.ടി.എം., ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തിരക്കി ഇന്ത്യയിൽ ഒരു ബാങ്കിൽ നിന്നും ഫോൺ വിളികൾ വരില്ലെന്നും കാൾ വന്നാൽ ബാങ്കിൽ നേരിട്ടെത്തി വിവരങ്ങൾ പറയാമെന്ന് മറുപടി പറയണമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button