ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ച്ച വരെ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സന്ദര്‍ശകരോട് ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മാനലിയ്ക്കടുത്ത് വലിയ മഞ്ഞുരുക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ചമ്പ, ലാഹൗള്‍-സ്പിതി, ഷിംല, കിന്നൗര്‍, കുളു ജില്ലകളും മഞ്ഞിടിച്ചില്‍ ഭീഷണിയിലാണ്. സുരക്ഷാ ടീമിനെ സജ്ജമാക്കി നിര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സന്ദര്‍ശകരോട്ട അഭ്യര്‍ത്ഥിച്ചതായും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഷിംലയിലെ താപനിലയില്‍ അല്‍പ്പം വ്യത്യാസമുണ്ടായി രാത്രി 5.7 ഡിഗ്രി സെല്‍ഷ്യസായിട്ടുണ്ട്. അതേസമയം ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്ന മാനാലിയില്‍ മഞ്ഞുവീഴ്ച്ചയും തണുപ്പും തുടരുകയാണ്.കിന്നൗര്‍ ജില്ലയിലെ കല്‍പയില്‍ മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഡല്‍ഹൗസിയിലും ധര്‍മശാലയിലും താപനില 3.8 ഡിഗ്രിയിലെത്തി. കാസ്പിയന്‍ കടലില്‍ നിന്നും ഉത്ഭവിച്ച് അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മേഖലകള്‍ ലക്ഷ്യമിടുന്ന ചുഴലിക്കാറ്റ് ഹിമാചല്‍ മേകലയേയും ബാധിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായാണ് മഞ്ഞുവീഴ്ച്ചയും മഴയും ശക്തമാകുന്നത്.
Post Your Comments