കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡിലേയ്ക്ക്. സ്വര്‍ണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്.. ആഗോളവിപണിയിലെ വിലക്കയറ്റം ഇവിടെയും പ്രതിഫലിക്കുകയാണ്.
അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
അതേസമയം , മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു.
എന്നാല്‍, വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
ഡിസംബറില്‍ ആകെ 182.4 ടണ്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത ഉണ്ടായിരുന്നു.
Post Your Comments