തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ ചെണ്ടമേളത്തിനൊപ്പം തുള്ളിച്ചാടുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. സാധാരണയായി ഉത്സവപ്പറമ്പുകളില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ തുള്ളിച്ചാടുന്ന കാഴ്ച കുറവാണ്. എന്നാല്‍ മനസിലെ താളബോധം ശരീരം കൊണ്ട് പ്രകടിപ്പിച്ച ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചെണ്ടമേളത്തിനൊപ്പം പെണ്‍കുട്ടി തുള്ളിച്ചാടുകയാണ്. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. അതേസമയം കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ ചെണ്ടമേളം തന്നെയാണോ ഇതെന്ന കാര്യം ഉറപ്പില്ല. പെണ്‍കുട്ടിയാരെന്നും അറിയില്ല. പെണ്‍കുട്ടിയുടെ അടുത്തു നില്‍ക്കുന്ന സ്ത്രീകള്‍ അവളെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതെന്നും ശ്രദ്ധിക്കാതെ കുട്ടി ചെണ്ടമേളത്തില്‍ മുഴുകിയിരിക്കുകയാണ്. എന്തായാലും ഇതാരെണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍മീഡിയ.
https://www.facebook.com/nrdgroup/videos/358605078062859/?t=1
Post Your Comments