KeralaLatest News

ശബരിമല കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍: ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെ

ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു

തിരുവനന്തപുരം: ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. എന്‍എസ്എസിന്റെ അഭിങാഷകന്‍ കെ. പരാശരനാണ് ആദ്യം വാദം തുടങ്ങിയത്. അതേസമയം ശബരിമല കേസില്‍ സുപ്രീം കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ സംബന്ധിച്ച് ഇന്നത്തേട് ഒരു സുപ്രധാന ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ കത്ത് പുറത്തായത് അന്വേഷിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയതിനല്ല നടയടച്ചതെന്ന് തന്ത്രി തന്ത്രി കണ്ഠര് രാജിവര് നല്‍കിയ വിശദീകരണ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും കത്തില്‍ പറയുന്നു.

ശബരിമല കേസ് സുപ്രീം കോടതിയില്‍ പുരോഗമിക്കുമ്പോള്‍ എന്‍എസ്എസിന്റെ അഭിഭാഷകന്‍ കെ പരാശരന്‍ ആണ് ആദ്യം വാദം തുടങ്ങിയത്. വിധിയില്‍ പിഴവുണ്ടെന്ന് എന്‍ എസ് എസ് ആരോപിച്ചു. എന്നാല്‍ പ്രധാനവിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ എത്തിയിട്ടില്ലെന്ന് എന്‍എസ്എസിന്റെ അഭിഭാഷകന്‍ കെ പരാശരന്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനയാലങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ കോടതിയെ അറിയിച്ചു. തുല്യതയുടെ പേരില്‍ ഒരു മതസ്ഥാപനം തുറന്നുകൊടുക്കാന്‍ കഴിയില്ലെന്നും വിശ്വാസത്തെയും തുല്യതയെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും പരാശരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button