തിരുവനന്തപുരം : ശബരിമല പുനപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ ചെറിയ മാറ്റം വരുത്തി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. യുവതികള്‍ ശബരിമലയില്‍ എത്തിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അജയ് തറയലിന്റെ മുന്‍ നിലപാട്.
ഇതില്‍ നിന്നും വ്യത്യസ്ഥമായി യുവതികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെങ്കിലും അയ്യപ്പനെ തൊഴുതുവെന്നതിന് യാതൊരു തെളിവുമില്ലായെന്നും ഫോട്ടോകള്‍ ക്രിത്രിമമായി നിര്‍മിച്ചവയാണെന്നും അജയ് തറയില്‍ പറയുന്നു. അതിനാല്‍ തന്നെ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയിട്ടുള്ളത് യുവതികള്‍ കയറിയതുകൊണ്ടല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതീ പ്രവേശനവിധിയിലൂടെ സുപ്രിംകോടതി കേരള സമൂഹത്തിനുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല. അത് ഉണക്കണമെന്ന് സുപ്രിംകോടതിക്ക് ആഗ്രഹം ഉണ്ടെങ്കില്‍ അനുകൂല തീരുമാനം ഉണ്ടാകും. വിധി പുനപരിശോധനക്ക് വിധേയമാക്കുമെന്നുള്ള പ്രതിക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. …
Post Your Comments