NattuvarthaLatest News

സഹകരണ ആശുപത്രി അഴിമതി : സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി

കണ്ണൂര്‍ : പേരാവൂര്‍ സഹകരണ ആശുപത്രി ആഴിമതിയില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റ സംഭവത്തില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.

എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ ജില്ലാ കമ്മിറ്റി നേരിയ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. ക്രമക്കേടുകളില്‍ വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button