നീലേശ്വരം: കുഞ്ഞിന്റെ മരണം താങ്ങാൻ കഴിയാതെ യുവതി ഗള്‍ഫില്‍ ജീവനൊടുക്കി. മടിക്കൈ ബങ്കളം കക്കാട്ടെ ശശി-വത്സല ദമ്പതികളുടെ മകളും പയ്യന്നൂര്‍ രാമന്തളിയിലെ സത്യന്റെ ഭാര്യയുമായ സിനി (26)യാണ് തൂങ്ങിമരിച്ചത്. മൂന്ന് മാസം മുൻപാണ് സിനിയുടെ രണ്ട് വയസുള്ള മകന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കടുത്ത മാനസിക വിഷമത്തിൽ കഴിഞ്ഞിരുന്ന സിനിയെ അമ്മ വത്സല സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. തുടർന്ന് രണ്ടുമാസം മുൻപാണ് സിനിയെയും ഇവരെ പരിചരിക്കാനായി തന്റെ സഹോദരിയെയും സത്യന് ഗള്‍ഫിലേക്ക് കൊണ്ടുപോയത്. സിനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതോടെ സഹോദരി നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
Post Your Comments