കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ബംഗാളിലെ പുരലിയിയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ രൂക്ഷ പരാമര്‍ശങ്ങള്‍.
മുഹ്‌റത്തിന് അനുവദിക്കുന്ന പണം പോലും മമതാ ബാനര്‍ജി ദുര്‍ഗ്ഗാ പൂജയുടെ ആഘോഷങ്ങള്‍ക്ക് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമേന്തി റോഡിലൂടെ നടത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേട്ടത്തിനായി മമത അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും മമതയുടെ ഭരണം അഴിമതിയുടെതും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തെ റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യോഗി റോഡ് മാര്‍ഗ്ഗമാണ് ബംഗാളില്‍ എത്തിയത്.
Post Your Comments