KeralaLatest News

ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

തിരുവനന്തപുരം : ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായ ആചാര ലംഘനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്താനുള്ള തീരമാനം തന്ത്രി തങ്ങളെ അറിയിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പത്മകുമാര്‍ വെളിപ്പെടുത്തി. ഫോണ്‍ വഴിയാണ് ശുദ്ധിക്രിയ നടത്തുവാന്‍ പോകുന്ന കാര്യം അറിയിച്ചത്. എന്നാല്‍ ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ വിശദീകരണ കത്ത് ലഭിച്ച് ശേഷം തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button