ജമ്മുകാശ്മീരിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെട്ട ഭാരത് ദർശൻ യാത്രാ സംഘം രാജ്ഭവനിൽ ഗവർണർ പി. സദാശിവത്തെ സന്ദർശിച്ച് ആശയവിനിമയം നടത്തി. ഭാരതത്തിന്റെ വിവിധ സംസ്‌കാരങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ നാല് അധ്യാപകരും 36 വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്.
ജമ്മുവും ഉറുദുവും മാത്രമല്ല ഹിന്ദിയും ഇംഗ്ലീഷുമുൾപ്പെടെയുള്ള മറ്റു ഭാഷകൾ വിദ്യാർത്ഥികളെ അഭ്യസിപ്പിക്കണമെന്നും അത് അവർക്ക് ജമ്മു കാശ്മീരിന് പുറത്ത് തൊഴിൽ നേടാൻ സഹായകമാകുമെന്ന് ഗവർണർ പറഞ്ഞു. കേരളത്തിന്റെ കാലാവസ്ഥ, വസ്ത്രധാരണ രീതി, വിദ്യാഭ്യാസം, കലകൾ എന്നിവയെക്കുറിച്ചും ഗവർണർ കുട്ടികളോട് സംസാരിച്ചു. സി.ആർ.പി.എഫ് ഡി.ഐ.ജി മാത്യു. എ. ജോൺ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Post Your Comments