KeralaLatest News

ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍

കൊച്ചി : ഭിന്നശേഷിക്കാരുടെ കേസുകള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം. കേന്ദ്ര ഭിന്നശേഷി അവകാശ നിയമമനുസരിച്ചുള്ള പ്രത്യേക കേ!ാടതികള്‍ എല്ലാ ജില്ലകളിലും ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും.

ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ കോടതിമുറിക്കുള്ളില്‍ കയറ്റാനുള്ള സംവിധാനവും റാംപും സ്ഥാപിക്കും. ഇവിടെ മറ്റു കേസുകള്‍ പരിഗണിക്കാത്തതിനാല്‍ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് ഇല്ലാതാകുമെന്നതാണു മറ്റൊരു ഗുണം. ശാരീരിക അവശതയുള്ളവര്‍ കോടതി വരാന്തയില്‍ ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തും. നിലവിലെ അഡീഷനല്‍ സെഷന്‍സ് കോടതികള്‍ ഭിന്നശേഷിക്കാരുടെ കേസുകള്‍ക്കുള്ള പ്രത്യേക കോടതിയായി മാറ്റുവാനാണ് നീക്കം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button