ശബരിമല വിഷയത്തിന്റെ മറവിൽ കേരളത്തിലെ യഥാർത്ഥ വിഷയങ്ങളൊക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് വ്യക്തമാക്കി സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്. ഇവിടെ നടന്ന പ്രളയം പോലും ശബരിമല വിഷയത്തിൽ മുങ്ങിപ്പോയി. ചൂടുള്ള ഒരു വിഷയം കിട്ടുമ്പോൾ മാധ്യമങ്ങൾ അതിന്റെ പിറകെ പോകുന്നു. അപ്പോൾ നിലവിലെ വിഷയത്തിൽ നിന്ന് പൊതുജങ്ങളുടെ ശ്രദ്ധ മാറുകയും അതിന്റെ മറവിൽ അഴിമതി നടക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
സന്ദേശം എന്ന സിനിമയുടെ അവസ്ഥയിൽ നിന്ന് കേരളത്തിന് ഒരു മാറ്റം പോലും ഉണ്ടായിട്ടില്ല. രണ്ട് ചേരിയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന ശങ്കരാടിയുടെ ഒരു ഡയലോഗ് ഉണ്ട്. കോൺഗ്രസ് പറയുന്നത് ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്നാണ്. സി.പി.എം പറയുന്നത് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്നും. പക്ഷേ ജനങ്ങളുടെ മനസിൽ കൃത്യമായ ചില കണക്കു കൂട്ടലുകളുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും സത്യൻ അന്തിക്കാട് പറയുകയുണ്ടായി.
Post Your Comments