KeralaLatest News

വരുമാനം കുറഞ്ഞു ; ശബരിമലയിൽ 100 കോടിയുടെ നഷ്ടം

ശബരിമല: ശബരിമലയിലെ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡിന് 100 കോടിയോളം രൂപ നഷ്ടമായി. മുൻ വർഷങ്ങളേക്കാൾ വരുമാനം കുറഞ്ഞതാണ് കാരണം. നഷ്ട കണക്കുകൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിൽ അവതരിപ്പിച്ചു. 180.18 കോടി രൂപയാണ് ഈ സീസണിലെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം 279.43 കോടിയായിരുന്നു ഇത്.

ബാങ്കുകള്‍ തമ്മിലുള്ള പണിമിടപാട് രീതിയായ ആര്‍ടിജിഎസ് വഴി കഴിഞ്ഞ വര്‍ഷം 16.15 കോടി ലഭിച്ചപ്പോള്‍ ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല. കാണിക്ക ഇനത്തില്‍ മാത്രം 25.42 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. അപ്പം വില്‍പനയില്‍ 10.93 കോടിയും അരവണ വില്‍പനയില്‍ 37.06 കോടിയും കുറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.25 കോടി രൂപയാണു കുറഞ്ഞത്. ഇതു സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളെയും ശമ്പള–പെൻഷൻ വിതരണത്തെയും സാരമായി ബാധിക്കുമെന്നു ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button