ഹൈദരാബാദ് : ഭരണത്തിലേറി 50 ദിവസം പിന്നിട്ടിട്ടും തെലങ്കാനയില്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയായില്ല. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആഭ്യന്തരമന്ത്രിയായി മഹമൂദ് അലിയും ചുമതലയേറ്റതൊഴിച്ചാല് 50 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനവും നടന്നിട്ടില്ല.
2018 ഡിസംബര്‍ 13 നായിരുന്നു മൂന്നില്‍ രണ്ട് ഭൂരിപക്ഷം തേടി 88 സീറ്റുകളുമായി തെലങ്കാനയില്‍ ഭരണതുടര്‍ച്ച നേടിയ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്. എന്നാല്‍ അന്നു തൊട്ട് ഇന്നുവരെ കാര്യസിദ്ധിക്കായുളള യാഗങ്ങളും പൂജകളും നടത്തുന്ന തിരക്കുകളിലായിരുന്നു കെസിആര്‍.
മന്ത്രിസഭാ വികസനം വൈകുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസും വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായ തോതില്‍ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അവകാശപ്പെടുന്നു.
Post Your Comments