Jobs & VacanciesLatest NewsEducation & Career

നിയുക്തി തൊഴിൽ മേളയിലേക്ക് 20നകം രജിസ്റ്റർ ചെയ്യണം

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഫെബ്രുവരി 23ന് നിയുക്തി 2019 എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, പാരാമെഡിക്കൽ, എം.ബി.എ, ബി.ടെക്, എം.സി.എ, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ യോഗ്യതയുളള തിരുവനന്തപുരം മേഖലയിലുളള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിൽ/സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് അവസരമുണ്ട്.

കൂടാതെ എസ്.എസ്.എൽ.സി യ്ക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുളളവർക്കും ആയ, തയ്യൽ, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേയ്ക്കും തൊഴിൽമേളയിലൂടെ അവസരം ലഭിക്കും. താൽപര്യമുളള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 20 നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ ബന്ധപ്പെടണം, ഫോൺ:9446795696, 0471-2476713.

shortlink

Related Articles

Post Your Comments

Related Articles


Back to top button