മുസാഫിർനഗർ: ഗോവധവുമായി ബന്ധപ്പെട്ട് ഒൻപതു പേർക്കെതിരേ കേസ് ഉത്തര്‍പ്രദേശിലാണ് സംഭവം. സംസ്ഥാന പോലീസാണ് ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത വിവരം പുറത്തു വിട്ടത്. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികള്‍ കൂട്ടംചേര്‍ന്ന് പശുവിനെ കൊന്നതായി സംശയിച്ചാണ് അറസ്റ്റ്. ന്യൂമാണ്ഡി സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഉത്തര്‍പ്രദേശില്‍ ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് പശു, കാള തുടങ്ങിയവയെയൊന്നും കശാപ്പ് ചെയ്യാനോ ഇറച്ചി കൈവശം വെക്കാനോ അനുമതിയില്ല. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
Post Your Comments