ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ദിരാഗാന്ധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യപ്പെടുത്താനേ പാടില്ലെന്നും അത്തരത്തിലൊരു താരതമ്യം ഇന്ദിരാജിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ തുറന്നടിച്ചു.
സ്‌നേഹവും അതിലേറെ കരുതലുമുള്ള തീരുമാനങ്ങളായിരുന്നു എന്റെ മുത്തശ്ശിയുടേത്. പാവങ്ങളോട് കരുതലുണ്ടായിരുന്നു, എല്ലാവരേയും ഒരുമിപ്പിക്കുന്നതിനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ മോദിയുടേതോ, വെറുപ്പില്‍ നിന്നും പകയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ഓരോ തീരുമാനങ്ങളും ഉണ്ടാകുന്നത്.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തേയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളേയോ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ഭരണത്തില്‍ ഉണ്ടായപ്പോള്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിച്ചുപോന്നു. കാരണം ഇന്ത്യയുടെ ആത്മാവാണ് ഇത്തരം ഭരണഘടനാ സ്ഥാപനങ്ങള്‍. മോദി ഒരിക്കലും ഇന്ത്യയേക്കാള്‍ മുകളിലല്ല. എല്ലാവരേക്കാളും എല്ലാത്തിനേക്കാളും വലുതാണ് ഇന്ത്യ. അക്കാര്യം മനസിലാക്കണം.-രാഹുല്‍ പറഞ്ഞു.
Post Your Comments