ഷാര്‍ജ•വിവാഹം കഴിക്കാതെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തില്‍ ജി.സി.സി പാസ്പോര്‍ട്ട് വാഹകനായ ഒരു സൈനിക ഉദ്യോഗസ്ഥനും ജി.സി.സി പൌരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെയും ഷാര്‍ജ ക്രിമിനല്‍ കോടതി കുറ്റം ചുമത്തി. സംഭവത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തിരുന്നു.
ഒരു ദിവസം പെണ്‍കുട്ടി സ്കൂളില്‍ ബോധരഹിതയായി വീണതോടെയാണ് സംഭവം വെളിച്ചത്തായത്. പെണ്‍കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയയാക്കിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയയിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ കസിനായ യുവാവാണ് താനുമായി അവിഹിത ബന്ധം ആരംഭിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചു. തങ്ങളുടെ ബന്ധം മാതാവ് അംഗീകരിച്ചിരുന്നില്ല. തന്റെ വിവാഹം കഴിക്കാമെന്ന് യുവാവ് രേഖയിലെഴുതി ഒപ്പിട്ടു നല്‍കിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. മാതാവും സഹോദരിമാരും അറിയാതെയാണ് യുവാവ് തന്നെ സന്ദര്‍ശിച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
താനും കൗമാരക്കാരിയും തമ്മില്‍ അത്തരത്തിലുള്ള ബന്ധമില്ലെന്നു യുവാവ് പോലീസിനോട് പറഞു. എന്നാല്‍ ലാബ് പരിശോധനകള്‍ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
ജുവനൈല്‍ സെന്ററില്‍ കഴിയുന്ന പെണ്‍കുട്ടിയെ വിട്ടയക്കണമെന്ന് മാതാവ് അഭ്യര്‍ഥിച്ചു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചു.
Post Your Comments