കൊച്ചി: ബാങ്ക് എംപ്ലോയീസ് യൂണിയന് നേതാവ് ബാങ്ക് കെട്ടിടത്തിന്റെ പത്താംനിലയില്നിന്നു ചാടി ജീവനൊടുക്കി. ഇന്ന് വൈകുന്നേരം 4.15 ഓടെയായിരുന്നു സംഭവം. പുത്തന്‍കുരിശ് ഞാറ്റില്‍ എന്‍.എസ്. ജയന് (51) ആണു മരിച്ചത്. എറണാകുളം മറൈന്‍ ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്ബിഐ റീജണല്‍ ഓഫീസ് കെട്ടിടത്തില്‍നിന്നാണു ജയന് വീണത്. റീജണല്‍ ബിസിനസ് ഓഫീസിലെ (ആര്‍ബിഒ-3) സീനിയര്‍ അസോസിയേറ്റ്സ് ആയിരുന്നു.
ഏറ്റവും മേല്‍ത്തട്ടിലുള്ള പത്താംനിലയുടെ ടെറസില്‍ ഷൂസും മൊബൈല്‍ ഫോണും വച്ചശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലെ മതില് ഭാഗത്തേക്കു ചാടുകയായിരുന്നു. ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. തല തകര്‍ന്നിരുന്നു. വിമുക്തഭടനാണു ജയന്. ആത്മഹത്യയാണെന്നു പോലീസ് സ്ഥിരീകരിച്ചു. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന് കേരള സര്‍ക്കിള്‍ സോണ്‍ മൂന്ന് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി, ഓഫീഷ്യേറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Post Your Comments