CinemaLatest NewsNews

എന്തുകൊണ്ടാണ് തമിഴ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷം ഇടവേളയെടുത്തതെന്ന ചോദ്യത്തിന് 45 വയസ്സിലേക്കെത്താനാണെന്ന് കുസൃതിയോടെ മറുപടി നല്‍കി മമ്മൂട്ടി

പേരന്‍പ് മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുമ്പോള്‍ മമ്മൂട്ടിയേയും പുകഴ്ത്തുകയാണ് ലോകം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അവാര്‍ഡ്ദാന ചടങ്ങിനെത്തിയ മമ്മൂട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. ചടങ്ങില്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പരിയേരും പെരുമാള്‍ എന്ന ചിത്രമൊരുക്കിയ മാരി സെല്‍വരാജിന് സമര്‍പ്പിച്ചത് മമ്മൂട്ടിയായിരുന്നു.

തമിഴ് നടന്മാരായ ശിവയും സതീഷുമായിരുന്നു പരിപാടിയുടെ അവതാരകര്‍. ‘സാര്‍ സ്‌നേഹത്തോടെ നോക്കുമ്പോഴും ദേഷ്യത്തോടെയാണ് ഇരിക്കുന്നതെന്നാണ് എനിക്ക് തോന്നത്. അതുകൊണ്ട് തന്നെ ഞാന്‍ കുറച്ച് ഭയത്തോടെയാണ് സാറിന്റെ മുന്നില്‍ നില്‍ക്കുന്നത്.’ ഇങ്ങനെയൊരു ആമുഖം നല്‍കിയാണ് ശിവ തന്റെ ചോദ്യങ്ങളുമായി മമ്മൂട്ടിയുടെ മുന്നിലേക്ക് എത്തിയത്. എന്തുകൊണ്ടാണ് സാര്‍ തമിഴ് സിനിമയില്‍ നിന്ന് പത്ത് വര്‍ഷം ഇടവേള എടുത്തത്? ശിവയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു. ഈ ചിത്രത്തിനായാണ് ഞാന്‍ പത്ത് വര്‍ഷം കാത്തിരുന്നത്. നാല്‍പത്, നാല്‍പത്തിയഞ്ച് വയസ്സുള്ള കഥാപാത്രത്തെയാണ് ഞാന്‍ പേരന്‍പില്‍ അവതരിപ്പിക്കുന്നത്. പത്തുവര്‍ഷത്തിന് ശേഷം അഭിനയിക്കണമെന്ന് തീരുമാനിച്ചതില്‍ ഇതും ഒരു ഘടകമാണ്. ഈ വയസ്സിലേയ്ക്ക് എത്താന്‍ വേണ്ടിയാണ് ഇത്രയും വര്‍ഷങ്ങള്‍ കാത്തിരുന്നത്’. മമ്മൂട്ടിയുടെ രസകരമായ മറുപടികള്‍ കൈയടികളോടെയാണ് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും ഏറ്റെടുത്തത്.

തമിഴ് സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിന. ആരു പറഞ്ഞു തമിഴ് സിനിമയെ ശ്രദ്ധിക്കാറില്ലെന്ന്. വെസ്റ്റേണ്‍ ഗാട്ട്‌സ്, റിലീസിന് മുമ്പേ കണ്ട സിനിമയാണ്. പരിയേറും പെരുമാള്‍, 96 , കൊലമാവ് കോകില, കാല, കബാലി, വിജയ്യുടെ സര്‍ക്കാര്‍ ഈ ചിത്രങ്ങളെല്ലാം അടുത്ത് കണ്ടിരുന്നു. തമിഴിലുള്ള എല്ലാ താരങ്ങളുടെയും സിനിമ ഞാന്‍ കാണാറുണ്ട്. എന്നാല്‍ ഇവരൊക്കെ എന്റെ സിനിമ കാണാറുണ്ടോയെന്ന് അറിയില്ല. ഇപ്പോള്‍ നമ്മള്‍ ചോദിച്ചാല്‍ തന്നെ, ‘സാര്‍ കാണാന്‍ പറ്റിയില്ല, പക്ഷേ കേട്ടിട്ടുണ്ട്’ എന്ന് അവര്‍ മറുപടിയായി പറയുമായിരിക്കും. സാരമില്ല.’

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് സിനിമകളൊക്കെ കാണാറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി, മകന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ തരക്കേടില്ലെന്നാണ് ശിവയോട് സരസമായി മറുപടി പറഞ്ഞത്. ദുല്‍ക്കറിനോ മമ്മൂട്ടിക്കോ ആരാധികമാര്‍ അധികമെന്ന് ചോദിച്ചപ്പോള്‍ അത് ദുല്‍ഖറിനോട് ചോദിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

സാധന കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ചോദിച്ചതിന് ‘സാധനയുടെ കൂടെ ആദ്യമായാണ് ഞാന്‍ അഭിനയിക്കുന്നത്. തങ്കമീന്‍കള്‍ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അഭിനയവും ശ്രദ്ധിച്ചിരുന്നു. റാമിനോട് ചോദിച്ചിരുന്നു, സാധനയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. നല്ല ആത്മസമര്‍പ്പണമുള്ള കുട്ടിയാണ് അവള്‍. ഒരുപാട് കഷ്ടപ്പെട്ടാണ് പേരന്‍പില്‍ അഭിനയിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button