KeralaLatest News

സര്‍വകലാശാല പരീക്ഷാഫലങ്ങളില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : അടുത്ത അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാ ഫലങ്ങളില്‍ ഏകീകൃത സ്വഭാവം കൊണ്ടു വരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വ്യത്യസ്ഥ സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന പരീക്ഷഫലങ്ങള്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠന അപേക്ഷകള്‍ക്കായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥ മാറ്റുവാനായാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.

ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞതായി മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന് മുമ്പ് ഡിഗ്രിയുടെയും മെയ് 30 ന് മുന്പ് പിജി പരീക്ഷയുടേയും യുടെയും ഫലം പ്രസിദ്ധീകരിക്കും.ഒരു സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോകുമ്പോള്‍ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും കെടി ജലീല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button