കൊല്ലം : ശബരിമല സ്ത്രീ പ്രവേശന വിഷത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിലെ പ്രതിയായ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ഒക്ടോബർ 12 ന് ചവറയിൽ എൻ.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് കേസ് എടുത്തത്.
ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു നടന്റെ വിവാദ പ്രസംഗം. വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ പറയുകയുണ്ടായി.
ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ ഹർജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. കേസിൽ നടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.
Leave a Comment