Latest NewsIndia

ജോലി വാഗ്ദാനം ചെയ്ത വേശ്യാ വൃത്തി, വഴങ്ങാത്തതിന് പെൺകുട്ടിയെ ശരീരമാസകലം സിഗരറ്റുപയോഗിച്ച്‌ പൊള്ളിച്ചു, ജനനേന്ദ്രിയം മുറിച്ചു

താനെ: 24 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത കൊണ്ടുവന്നു വേശ്യാ വൃത്തിക്ക് പ്രേരിപ്പിച്ചു. എന്നാൽ വഴങ്ങാതിരുന്നതോടെ പെൺകുട്ടിയുടെ ജനനേന്ദ്രിയം മുറിച്ച 40 കാരിയായ സ്ത്രീക്ക് തടവ് ശിക്ഷ. മുംബൈ താനെയിലാണ് സംഭവം. ശരീരവില്‍പ്പനയ്ക്ക് വിസമ്മതിച്ച ഇരുപത്തിനാലുകാരിയുടെ ജനനേന്ദ്രിയം മുറിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത നാല്‍പ്പതുകാരിയെയാണ് പത്തുവര്‍ഷം തടവിന് ശിക്ഷിച്ചത്.

മികച്ച ജോലിനല്‍കാമെന്ന് പറഞ്ഞ് ബംഗ്ലാദേശില്‍ നിന്നും യുവതിയെ മുംബൈയിലെത്തിക്കുകയും തുടര്‍ന്ന് ശരീരവില്‍പ്പനയ്ക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ ഇതിന് യുവതി എതിര്‍ത്തതോടെയാണ് കൊടുംക്രൂരത കാട്ടിയത്. ബംഗ്ലാദേശുകാരിയായ റൂബി മുന്‍ഷിയെയാണ് താനെ കോടതി ശിക്ഷിച്ചത്. അതിഭീകരമായി മര്‍ദിച്ചശേഷം കത്തികൊണ്ട് പെൺകുട്ടിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

തുടര്‍ന്ന് ശരീരമാസകലം സിഗരറ്റുപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഭീകരമര്‍ദനത്തില്‍ യുവതിയുടെ പല്ലുകളും നഷ്ടമായി. മാസങ്ങളോളം യുവതിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ദീർഘനാൾ വിചാരണയ്ക്ക് ശേഷമാണു യുവതിക്ക് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button