Latest NewsHockey

അടുത്ത ഹോക്കി ലോകകപ്പും ഇവിടെ നടത്താം : സന്നദ്ധത അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : അടുത്ത ഹോക്കി ലോകകപ്പ് നടത്താനും ഒരുക്കമാണെന്ന് അറിയിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ചായിരുന്നു ഹോക്കി ലോകകപ്പ് നടന്നത്. ബെല്‍ജിയമായിരുന്നു ഫെനലിലെ വിജയികള്‍, നെതര്‍ലെന്‍ഡിനെയാണ് ഫനൈലില്‍ ബെല്‍ജിയം എതിരിട്ടത്.

ഇന്ത്യയെ കൂടാതെ അഞ്ച് രാജ്യങ്ങളും ലോകകപ്പിന് വേദിയാകുവാന്‍ സന്നദ്ധത അറിയിച്ച് ഹോക്കി ഫെഡറേഷന് മുന്നില്‍ രംഗത്ത് വന്നിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാന്റെ, സ്‌പെയിന്‍, മലേഷ്യ, ജര്‍മ്മനി എന്നിവയാണ് മറ്റു 5 രാജ്യങ്ങള്‍. പുരുഷ ലോകകപ്പോ വനിതാ ലോകകപ്പോ 2023 ജനുവരി 13 മുതല്‍ 29 വരെ നടത്താന്‍ സന്നദ്ധമാണെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയും ന്യൂസിലന്‍ഡും സമാന സമയത്ത് തന്നെയാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് ഫെഡറേഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button