Latest NewsIndia

തിരഞ്ഞെടുപ്പിന്റെ വ്യാജ ഷെഡ്യൂള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

റാഞ്ചി: തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനത്തിനു മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വ്യാജ സമയക്രമം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 23 കാരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി ഗോമുന്ത് കുമാറാണ് ഡല്‍ഹി സൈബര്‍ പൊലീസിന്റെ പിടിയിലായത്.റാഞ്ചി ഡോണ്ട കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് ഗോമന്ത് കുമാര്‍

‘മൈടെക്ബസ്’ എന്ന സ്വന്തം വൈബ്‌സൈറ്റിലൂടെയാണ് ഗോമുന്ത് കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വ്യാജ ഷെഡ്യൂള്‍ പ്രചരിപ്പിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലഭിച്ച ഷെഡ്യൂളാണ് വെബ്‌സൈറ്റില്‍ ഇട്ടതെന്ന് ഗോമുന്ത് കുമാര്‍ പൊലീസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും 4 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും തീയതികള്‍ എന്ന പേരില്‍ വ്യാജ ഷെഡ്യൂള്‍ വാട്‌സാപിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രചരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മേയ് 17 വരെയെന്നും കേരളത്തില്‍ ഏപ്രില്‍ 10ന് എന്നുമായിരുന്നു പ്രചാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button