കഴക്കൂട്ടം: ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടതായി പരാതി. മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ ഇന്‍ട്രോയല്‍ ഫര്‍ണിച്ചറിന്റെ നിര്‍മാണ യൂണിറ്റിലെ മുപ്പതോളം വരുന്ന ജീവനക്കാരെയാണ് പുറത്താക്കി കമ്പനി അടച്ചുപൂട്ടിയത്.
കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ജീവനക്കാരെ പുറത്താക്കിയത്. കമ്പനി ഒരു മാസമായി അടഞ്ഞു കിടക്കുകയാണ്. എന്നാല്‍, തിങ്കളാഴ്ചയോടെ കമ്പനി മറ്റൊരു മാനേജ്‌മെന്റിനു കീഴില്‍ തുറന്നുപ്രവര്‍ത്തിക്കുകയും ഇതറിഞ്ഞെത്തിയ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ കമ്പനിക്കു മുന്നില്‍ തടിച്ചുകൂടുകയും കമ്പനിയുടെ പ്രവര്‍ത്തനം തടയുകയും ചെയ്തു. ജീവനക്കാര്‍ കഴക്കൂട്ടം പോലീസിലും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കി. 11-ന് ഇരു കൂട്ടരെയും ചര്‍ച്ചയ്ക്കു വിളിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments