KeralaLatest News

ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ കാരണം കാണിക്കല്‍ നോട്ടീസിനുള്ള തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം ഇന്ന് ചര്‍ച്ചയാകില്ല. ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി വിശദീകരണം നല്‍കിയത്.

ശബരിമല കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഡൽഹിയിലുള്ള ദേവസ്വം കമ്മീഷണര്‍ മടങ്ങിയെത്തിയ ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ തന്ത്രിയുടെ വിശദീകരണം പരിഗണിക്കുകയുള്ളു.ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി വിശദീകരണം നല്‍കിയത്. യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്തത് ശരിയായ നടപടിയെന്നാണ് തന്ത്രി കണ്ഠര് രാജിവരുടെ വിശദീകരണം.

നട തുറന്ന ഡിസംബര്‍ 31 ന് പൂജകള്‍ ഒന്നും ഇല്ലാതിരുന്നതിനാലും ഒന്നാം തീയതി വലിയ തിരക്ക് ഉണ്ടായിരുന്നതിനാലും 2ാം തിയതി ശുദ്ധി ക്രിയ നടത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button