ബ്രസീലില്‍ അണക്കെട്ട് തകർന്ന് നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംദുരന്തം ഉണ്ടായത്.
ഡാം തകര്‍ച്ചയില്‍ 121 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.226 പേരെ ഇതുവരയും കണ്ടെത്തിയിട്ടില്ല.
ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് ഡാം തകര്‍ന്നതിനെ കണക്കാക്കുന്നത്. 282 അടി ഉയരുമുള്ള 42 വര്‍ഷം പഴക്കം ചെന്ന ഡാമാണ് തകര്‍ന്നത്. സംഭവം നടന്ന സാമ്യം എത്ര പേർ സ്ഥലത്തുണ്ടായിരുന്നുവെന്ന കാര്യത്തിൽ പോലും കൃത്യമായ വ്യക്തത വന്നിട്ടില്ല. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ചെളി വന്ന് മൂടിയ അവസ്ഥയാണ്. അതിനടിയിൽ ആളുകൾ കുടുങ്ങാനും സാദ്ധ്യതകൾ ഏറെയാണ്. ഇപ്പോള്‍ ഡാം തകരുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാം തകര്‍ന്ന് ചെളിവെള്ളം ഒഴുകി വരുന്നതും കാണാന്‍ സാധിക്കും.
Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB
— Juan (@Juan94827382) February 1, 2019
Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB
— Juan (@Juan94827382) February 1, 2019
Post Your Comments