മാവേലിക്കര: ജമ്മുകശ്മീരില്‍ പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് സ്വന്തം മണ്ണില്‍ഡ സ്മാരകം ഒരുങ്ങുന്നു. മാലേലിക്കര സ്വദേശിയായ സാം എബ്രഹാമിനം പുന്നമൂട് ജങ്ഷനിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്. കൂടാതെ ധീര ജവാന്റെ വീടിന് മുന്നിലൂടെ പോകുന്ന റോഡിന് സാം എബ്രഹാമിന്റെ പേര് നല്‍കി. മാവേലിക്കര നഗരസഭയാണ് ഇതിന് മുന്‍കൈ എടുത്തത്.
സാം എബ്രഹാമിന്റെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് സ്മാരകം ഒരുങ്ങുന്നത്. പൂര്‍വ്വ സൈനിക സേവാ പരിഷത്തും അടല്‍ ഗ്രാമ സേവാ സമിതിയും പണികഴിപ്പിച്ച സാം എബ്രഹാം സ്മാരകത്തിന്റെ തൊട്ടടുത്താണ് നഗരസഭ സ്മാരകം പണിയുന്നത്. സ്മാരകത്തിനായി നഗരസഭാ ബജറ്റില്‍ മൂന്ന് ലക്ഷം രൂപയ വകയിരുത്തിയിട്ടുണ്ട്.
രണ്ടു മാസത്തിനകം സ്മാരകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍. പുളിമൂട്ടില്‍ എസ് എം ആര്‍ വി റോഡിന് സാം എബ്രഹാമിന്റെ പേര് നല്‍കിയും മാവേലിക്കര നഗരസഭ ജവാന്റെ സ്മരണ നിലനിര്‍ത്തി. 2018 ജനുവരി 19നാണ് സാം എബ്രഹാം ജമ്മുകശ്‌നമീരിലെ അഘിനൂരിലെ പാക് വെടിവയ്പ്പില്‍ മരിച്ചത്.
Post Your Comments