ന്യൂഡല്‍ഹി: അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്ത് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. സി.ബി.ഐയുടെ ഇടക്കാല ഡയരക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട്, ഉന്നത നിയമ ഉദ്യോഗസ്ഥന്‍ വഴി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.
ഹൈ പവര്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ചര്‍ച്ചയുടെ നടപടിച്ചരുക്കം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടിതി സിറ്റിങ് ജഡ്ജിനെ അധിക്ഷേപിക്കുകയാണെന്നും അത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നാഗേശ്വര റാവുവിനെ സി.ബി.ഐയുടെ ഇടക്കാല ഡയരക്ടറായി നിയമിച്ചതെന്ന് കാണിക്കുന്ന രേഖകള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് കൈമാറിയത് വേണുഗോപാല്‍ ആയിരുന്നു. ഇത് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചത്.
Post Your Comments