KeralaLatest News

കണ്‍സ്യൂമര്‍ ഫെഡിന്റെ ഫ്‌ളോട്ടിംഗ് ത്രിവേണികള്‍ വന്‍ നഷ്ടത്തില്‍

കൊല്ലം: ജില്ലയിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് ഇറക്കിയ ഫ്‌ളോട്ടിംഗ് ത്രിവേണികള്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് ആക്രി വിലയ്ക്ക് വില്‍ക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് എത്തിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആസൂത്രണമില്ലാതെ ഫ്‌ളോട്ടിംഗ് ത്രിവേണി സജ്ജമാക്കിയ രണ്ട് ബോട്ടുകളാണ് വില്‍ക്കാനൊരുങ്ങുന്നത്. ചവറ, കുണ്ടറ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏറെ കൊട്ടിഘോഷിച്ച് ത്രിവേണി ബോട്ടുകള്‍ ദ്വീപ് നിവാസികള്‍ക്കായി ഒരുക്കിയത്. രണ്ട് ബോട്ടുകള്‍ വാങ്ങിയ വകയിലും മറ്റും ചേര്‍ത്ത് 1.3 കോടിയാണ് ആകെ നഷ്ടം.

കണ്‍സ്യൂര്‍ഫെഡ് ബോട്ടുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതി നടന്നെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ‘ഫിഷിംഗ് ബോട്ടുകള്‍ വഞ്ചി വീടിന് സമാനമായി രൂപമാറ്റം വരുത്തിയാണ് ഫ്‌ളോട്ടിംഗ് ത്രിവേണികളാക്കിയതെന്നും കുണ്ടറയില്‍ 25.5 ലക്ഷം ചെലവാക്കിയാണ് ബോട്ട് വാങ്ങിയതെന്നും സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ പറയുന്നു. 2015 മാര്‍ച്ച് 31 വരെയുള്ള ഇതിന്റെ തേയ്മാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന നഷ്ടം 46,24,996 രൂപയാണ്. ചവറയിലെ ബോട്ട് വാങ്ങിയത് 24.75 ലക്ഷം ചെലവാക്കിയാണ്. ഈ കാലയളവിലെ ബോട്ടിന്റെ പ്രവര്‍ത്തന നഷ്ടം 36,15,158രൂപയാണ്. വില ഒഴിവാക്കിയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നതെന്നും ഇതില്‍ ജീവനക്കാരുടെ ശമ്പളവും വാങ്ങി കൂട്ടിയ സാധനങ്ങളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button