Latest NewsIndia

ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ

ഉപയോക്താക്കളുടെ ഉള്ളടക്കം കൊണ്ടു പ്രവർത്തിക്കുന്ന, 50 ലക്ഷത്തിനു മുകളിൽ വരിക്കാരുള്ള ആപ്പുകളെയാണ് നിയന്ത്രിക്കുക

ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. ഉപയോക്താക്കളുടെ ഉള്ളടക്കം കൊണ്ടു പ്രവർത്തിക്കുന്ന, 50 ലക്ഷത്തിനു മുകളിൽ വരിക്കാരുള്ള ആപ്പുകളെയാണ് നിയന്ത്രിക്കുക.

ഈ കമ്പനികളെല്ലാം ഇന്ത്യയിൽ ഓഫീസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങിയ ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ഈ നിയമങ്ങൾ പാലിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button