Latest NewsKerala

അഞ്ചുവയസുകാരിക്ക് നേരെ പീഡന ശ്രമം; വയനാട്ടില്‍ വീണ്ടും പോക്‌സോ കേസ്

മാനന്തവാടി : അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് എഴെനാലില്‍ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി സന്തോഷ് ഭവനില്‍ സോമനെ(49)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന വാടകവീടിന് സമീപമുള്ള വീട്ടിലെ കുട്ടിയെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു കെട്ടിടനിര്‍മാണ ജോലി ചെയ്തു വരികയാണ്. വയനാട്ടില്‍ രണ്ടാഴ്ചക്കിടെ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ പോക്സോ കേസാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button