ന്യൂഡല്‍ഹി : എടിഎം തട്ടിപ്പ് നടത്തിയ അഞ്ച് റൊമാനിയന്‍ സ്വദേശികള്‍ ഡല്‍ഹി പൊലീസിന്റെ വലയിലായി. എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താനുള്ള യന്ത്രവും ക്യാമറയും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഡല്‍ഹി സദര്‍ ബസാറിലുള്ള എടിഎം യന്ത്രത്തിലെ കാര്‍ഡ് റീഡറിന് മുകളില്‍ ഘടിപ്പിച്ച നിലയിലാണ് ചോര്‍ത്തല്‍ യന്ത്രം കണ്ടെത്തിയത്.
സുരക്ഷ ജീവനക്കാര്‍ ഇല്ലാത്ത എടിഎമ്മുകളില്‍ ഈ യന്ത്രവും ക്യാമറയും ഒളിപ്പിച്ചുകൊണ്ട് എടിഎം കാര്‍ഡുകളിലെ വിവരങ്ങളും പാസ്വേര്ഡും മോഷ്ടിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. പിന്നീട് വ്യാജ കാര്‍ഡുണ്ടാക്കുകയും ഈ പാസ്വേര്ഡ് ഉപയോഗിച്ച് കാശ് പിന്‍വലിക്കുകയും ചെയ്യും.
യന്ത്രം തിരിച്ചെടുക്കാനെത്തിയവരെ കാത്തിരുന്ന പൊലീസിന്റെ കെണിയില്‍ റൊമേനിയന്‍ സ്വദേശികള്‍ കുടുങ്ങുകയായിരുന്നു. പിടിയിലായ സംഘത്തില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് 102 എടിഎം കാര്‍ഡുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഈ കാര്‍ഡുകളില്‍ നിന്ന് 94,000 രൂപ ഇവര്‍ പിന്‍വലിച്ചിരുന്നു. എടിഎം കവര്‍ച്ചക്കാരായ റൊമാനിയന്‍ വംശജര്‍ ഇതിന് മുന്‍പും ഡല്‍ഹി പൊലീസിന്റെ വലയില്‍പെട്ടിട്ടുണ്ട്.
Post Your Comments