പൂനെ: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരയുടെ നിരാഹാര സത്യാഗ്രഹം ആറാം ദിവസത്തിലേക്ക്. ലോക്പാൽ നിയമം നടപ്പിലാക്കണമെന്നും കർഷകരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹസാരെ നിരാഹാരം നടത്തുന്നത്. . അഹമ്മദ്നഗറിലെ ജന്മഗ്രാമമായ റാലേഗൺ സിദ്ധിയിലാണ് അദ്ദേഹം സമരം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അന്നാ ഹസാരെ തന്റെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
അതേസമയം നിരവധി കർഷക, ദളിത് സംഘടനകളാണ് ഹസാരെയുടെ സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. , ബിജെപി 2014ല്‍ തന്നെ ഉപയോഗിച്ചാണ് അധികാരത്തിലെത്തിയതെന്ന് ഹസാരെ ആരോപിച്ചു. ലോക്പാല്‍ എന്ന ആശയം കൊണ്ടുവരുന്നത് താനാണെന്നും ഇത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments