
96 എന്ന ചിത്രം നമ്മളില്‍ ഉണ്ടാക്കിയ അനുഭൂതിയും പ്രണയവും ചെറുതൊന്നുമല്ല. പ്രണയത്തിന്റെ ഒരു നറുമഴ പെയ്യുന്നത് പോലെയാണ് നമ്മള് 96 ആസ്വദിച്ചത്. ജാനകിയായി തൃഷയും രാമചന്ദ്രനായി വിജയ് സേതുപതിയും അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. റീലിസിനു ശേഷം നൂറു ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും 96 മാനിയ പ്രേക്ഷകനെ വിട്ടിട്ടൊഴിഞ്ഞ മട്ടില്ല. സംഗീതത്തിന്റെ, പ്രണയത്തിന്റെ നവ്യാനുഭൂതി പകര്‍ന്ന ചിത്രം എന്നെന്നും നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാകുമെന്നു ഉറപ്പാണ്. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയമായി മാറിയ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ് ചിത്രത്തിന്റെ നൂറാം ദിനാഘോഷം അടുത്തിടെ ടീം ആഘോഷപൂര്‍വം കൊണ്ടാടി. തൃഷയും, വിജയ് സേതുപതിയും അണിയറ പ്രവര്‍ത്തകരും ചടങ്ങിന് എത്തിയിരുന്നു.
Post Your Comments