തൃക്കരിപ്പൂര്‍: വോട്ടര്‍ പട്ടികയിലെ പേര് വിവരങ്ങള്‍ വായിച്ചെടുക്കാന്‍ ആരെക്കൊണ്ടും കഴിയുന്നില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വോട്ടര്‍ പട്ടികയിലാണ് സംഭവം. മുഖ്യമായും പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് പ്രവാസി വോട്ടര്‍മാരുടെ വിവരങ്ങളിലാണ്. വോട്ടറുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ചെയ്യുമ്ബോള്‍ ഇംഗ്ലിഷില്‍ ടൈപ്പ് ചെയ്തതിനു തുല്യമായി മലയാളത്തിലും പേരു വിവരം അതത് കോളത്തില്‍ തനിയെ പ്രത്യക്ഷമാകുന്ന സംവിധാനമുണ്ട്. പക്ഷേ, വിവരങ്ങള്‍ പലതും ഇംഗ്ലിഷിനു തുല്യമായി മലയാളത്തില്‍ വരില്ല.
ഇത്തരം സാഹചര്യങ്ങളില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ അക്കാര്യം ശ്രദ്ധിക്കാത്തവരും മലയാളത്തിലെ ചില്ലക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ കഴിയാത്തവരുമാണ് അകപ്പെട്ടു പോകുന്നത്. സ്ലിപ്പ് നല്‍കുമ്ബോഴും വോട്ട് ചെയ്യാന്‍ സമയം പോളിങ് ഓഫീസര്‍ പേര് വിളിക്കാന്‍ ശ്രമിക്കുമ്ബോഴും പെടും എന്നതാണ് വാസ്തവം.
Post Your Comments