സനാ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് യമന്‍ സര്‍ക്കാരും ഹുതി വിമതരുമായി ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്ര സഭയുടെ യമന്‍ ദൗത്യസംഘം തീരുമാനിച്ചു. റിട്ട. ജനറല്‍ പാട്രിക് കാമറേറ്റ് ചര്‍ച്ചയുടെ അധ്യക്ഷനാകും. കഴിഞ്ഞ ഡിസംബറില്‍ സ്വീഡനില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാനും ഹൊദിദയില് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതിനും തുറമുഖ നഗരത്തില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിനുമാണ് ചര്‍ച്ചയില്‍ മുന്‍ഗണന.
നാലു വര്‍ഷമായി യമനില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി സംയുക്തസമിതി നടത്തുന്ന മൂന്നാമത്തെ ചര്‍ച്ച ആണിത്. ഇറാനിന്റെ സഹായമുള്ള ഹുതി വിമതരും സൗദി അനൂകൂല യമന്‍ സര്‍ക്കാരും തമ്മില്‍ നാലു കൊല്ലമായി യുദ്ധത്തിലായിരുന്നു. നിരന്തരം സംഘര്‍ഷം നടക്കുന്നതിനാല്‍ രാജ്യത്തേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണവും തടസ്സപ്പെട്ടിരുന്നു. ഇതുമൂലം നൂറ്റ
Post Your Comments