ടെഹ്‌റാന്‍: ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതര്‍ക്ക് അമേരിക്ക നല്‍കിയ മുന്നറിയിപ്പ് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂദി തള്ളി.
സൈനിക നടപടിയുമായി മുന്നോട്ട് പോയാല്‍ അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നാണ് അബ്ദുള്‍ മാലിക് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്ക തങ്ങള്‍ക്ക് നേരെ തിരിയുകയാണെങ്കില്‍ ശക്തമായി നേരിടുമെന്നാണ് അബ്ദുള്‍ മാലിക് അല്‍ ഹൂദി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അമേരിക്കയോ സഖ്യകക്ഷികളോ ഏതെങ്കിലും രീതിയില്‍ ഹൂതികളെ ആക്രമിച്ചാല്‍ അതിലും വലിയ ശിക്ഷ നല്‍കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി.
കഴിഞ്ഞ രണ്ട് മാസത്തോളമായി ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായതിന് പിന്നാലെയാണ് അമേരിക്ക താക്കീതുമായി രംഗത്തെത്തിയത്. ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാതകളില്‍ ഒന്നായ ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യുഎന്‍ സുരക്ഷാ കൗണ്‍സിലും പാസാക്കിയിട്ടുണ്ട്.
Post Your Comments