KeralaLatest News

കാലത്തിന് അനുസരിച്ച് വിശ്വാസങ്ങളും മാറണം, ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അവര്‍ണര്‍ നേടിയത് ഹെന്ദവ സമൂഹത്തിലേക്കുള്ള പ്രവേശനം-സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കൊല്ലം : ഭരണഘടനയ്ക്കുമേല്‍ വിശ്വാസത്തെ സ്ഥാപിക്കാനുള്ള നീക്കം ശാശ്വതമല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കാലത്തിന് അനുസരിച്ച് വിശ്വാസങ്ങളും മാറേണ്ടതുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ അക്കാലത്ത് അവര്‍ണര്‍ നേടിയത് ക്ഷേത്രത്തില്‍ കയറാനുള്ള അവകാശം മാത്രമല്ല. മറിച്ച് ഹൈന്ദവ സമൂഹത്തിലേക്കുള്ള പ്രവേശനം കുടിയായിരുന്നു.

മാറ്റങ്ങളെ സംബോധന ചെയ്യാത്തവര്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. അതിനുള്ള കരുത്താണ് നമ്മുടെ ഭരണഘടന നല്‍കുന്നത്. ശൂന്യതയില്‍നിന്നല്ല ഭരണഘടനയുണ്ടായത്. ഗാന്ധിജിയെ സ്മരിക്കുന്നതിലൂടെ ഭരണഘടനയെയാണ് നാം മുറുകെപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സമന്വയത്തിന്റെ സംഭരണിയാണ് ഇന്ത്യന്‍ ദേശീയത, ബഹുസ്വരതയുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സ്വാംശീകരണമാണ് ഭരണഘടന. ഭാരതത്തിന്റെ സംസ്‌കാരം ഏകപക്ഷീയമല്ല. അങ്ങനെ ധരിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ട്.

പുരാണങ്ങളും ഇതിഹാസങ്ങളും ഏകപക്ഷീയമല്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിഹാസങ്ങളിലൊ പുരാണങ്ങളിലൊ ഭാരത സംസ്‌കാരത്തിന്റെ മൂല്യങ്ങളിലോ സംഹാരത്തിന്റെ ആഹ്വാനമില്ല. ഇതു ഭരണഘടന രൂപീകരണത്തെയും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത്
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ‘ഭരണഘടനയും വിശ്വാസങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button