Kerala

നിയമസഭാ മ്യൂസിയം പുനരുദ്ധാരണം: ഉദ്ഘാടനം 6 ന്

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തുന്ന നിയമസഭാ സുവർണ്ണജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം ആറിന് വൈകുന്നേരം 4ന് നിയമസഭാ മ്യൂസിയം അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതം പറയും. തുറമുഖവും മ്യൂസിയവും പുരാവസ്തു പുരാരേഖയും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ മ്യൂസിയം ഉപദേശക സമിതി ചെയർമാൻ ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ ആശംസ അർപ്പിക്കും. നിയമസഭാ മ്യൂസിയം ഉപദേശക സമിതി അംഗങ്ങളും എം.എൽ.എമാരുമായ കെ.എസ് ശബരീനാഥൻ, എൻ. ഷംസുദ്ദീൻ, മുഹമ്മദ് മുഹസിൻ. പി എന്നിവർ ഉൾപ്പെടെയുള്ള നിയമസഭാ സാമാജികർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം അനന്തപുരി ഫൗണ്ടേഷൻ, പത്തനാപുരം ഗാന്ധിഭവനെക്കുറിച്ച് തയ്യാറാക്കിയ ‘നിരാലംബം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button