നെയ്‌വേലി : സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തില്‍ ഗോള്‍ രഹിത സമനിലയുമായി കേരളം. തെലങ്കാനയ്‌ക്കെതിരെയാണ് കേരളം സമനില വഴങ്ങിയത്. ഇതോടെ റൗണ്ടിലെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ കേരളത്തിന് നിര്‍ണ്ണായകമാകും.
പുതുച്ചേരി, സര്‍വീസസ് എന്നിവരാണ് യോഗ്യത റൗണ്ടിലെ കേരളത്തിന്റെ അടുത്ത എതിരാളികള്‍. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് കേരളത്തിനാണെങ്കിലും അവ ഗോളാക്കി മാറ്റാന്‍ കേരളത്തിന് സാധിച്ചില്ല. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയുമാണ് കേരളത്തിന് നേരിടേണ്ടത്. അവസാന റൗണ്ടിലെത്താന്‍ കേരളത്തിന് ഗ്രൂപ്പ് ജേതാക്കളാകണം.
Post Your Comments