കോല്‍ക്കത്ത: സിബിഐക്കെതിരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. മമതയുമായി ഫോണില്‍ സംസാരിച്ച രാഹുല്‍ പിന്തുണ അറിയിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ബിഎസ്പി നേതാവ് മായാവതിയും മമതയുമായി ഫോണില്‍ സംസാരിച്ചു. ഇവരും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചു.
രാത്രിയില്‍ മമതയുമായി ഫോണില്‍ സംസാരിച്ചെന്നും സിബിഐ വിഷയത്തില്‍ മമത കൈക്കൊണ്ട നിലപാടില്‍ തോളോടുതോള്‍ ഒപ്പമുണ്ടെന്നു രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള മോദിയുടേയും ബിജെപിയുടേയും ആക്രമണത്തിന്റെ ഭാഗമാണ് ബംഗാളില്‍ സംഭവിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പ്രതിഷേധ സമരത്തെ പിന്തുണച്ചു. സിബിഐയെ തെരഞ്ഞെടുപ്പ് ഏജന്റായി ബിജെപി ഉപയോഗിക്കുകയാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
Post Your Comments