വെനസ്വേല: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ രാജിയാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ കാറക്കസിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുമായാണ് പ്രതിഷേധ റാലി നടത്തിയത്.മഡൂറോ ഭരണകൂടത്തിന്റെ അവസാനമായെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ അനുകൂലികള്‍ റാലിക്കായ് അണിനിരന്നത്.
മഡൂറോയുടെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഹ്വാനം. അതേസമയം, മഡൂറോയെ പിന്തുണച്ചും രാജ്യത്ത് റാലികള്‍ നടന്നു. ഊഗോ ചാവെസ് അധികാരത്തിലേറിയതിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു റാലി..
താന്‍ ഏകാധിപതിയല്ലെന്നും നേരത്തേ പാര്‍ലമന്റെ് തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും മഡൂറോ അറിയിച്ചു. 2020ലാണ് നിലവിലെ പാര്‍ലമന്റെിന്റെ കാലാവധി അവസാനിക്കുക. ഊഗോ ചാവെസിന്റെ പിന്‍ഗാമിയായി 2013ലാണ് മഡൂറോ വെനിസ്വേലയുടെ പ്രസിഡന്റായി അധികാരമേറ്റത്. ഇക്കഴിഞ്ഞ മെയില്‍ പ്രതിപക്ഷത്തെ ബഹിഷ്കരിച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയിയായതോടെ മഡൂറോ രണ്ടാമതും അധികാരത്തിലേറി. എന്നാല്‍ ,ഫലം അംഗീകരിക്കാന്‍ തയാറാകാതെ പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു
Post Your Comments