മുംബൈ: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മോദി സംസാരിച്ചത്. ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നതായി മോദി പറഞ്ഞു. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ എന്നോടു പറഞ്ഞു. തന്റെ അമ്മയുടെ വാക്കുകളാണ് ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളതെന്ന അദ്ദേഹം വ്യക്തമാക്കി.
അതേസമയം തന്റെ അമ്മയ്ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും മോദി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായതാണ് അമ്മ കൂടുതല്‍ പ്രാധാന്യത്തോടെ കണ്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ്് അമ്മയെ കാണാന്‍ പോയിരുന്നു. ആ സമയത്തു ന്യൂഡല്‍ഹിയിലാണു ഞാന്‍ താമസിച്ചിരുന്നത്. അമ്മ സഹോദരന്റെ കൂടെയായിരുന്നു. അപ്പോഴേ അഹമ്മദാബാദില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. അമ്മയുടെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാര്യം അവര്‍ക്ക് അറിയാം.
Post Your Comments