![](/wp-content/uploads/2019/02/nri-tik-tok.gif)
ഓരോ പ്രവാസിയും ഉറ്റവരെയും ഉടയവരെയും കാണാതെ വേദന കടിച്ചമര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി ജീവിക്കുന്നവരാണ്. പ്രവാസികളുടെ ജീവിതം എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകാറില്ല. കുടുംബം പോറ്റാന്‍ അന്യ നാടുകളില്‍ കഷ്ടപ്പെടുന്നവരുടെ കഥ ധാരാളമുണ്ട്. ജീവിത സാഹചര്യങ്ങളിലും പൊറുതിമുട്ടി തൊഴില്‍ എടുത്ത് ജീവിക്കുന്ന ഇവരെ ഓര്‍മ്മപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിസഹായതയുടെ, വേദനയുടെ, ഒറ്റപ്പെടലിന്റെയൊക്കെ നടുവില്‍ നിന്ന് പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് കാണിക്കുന്ന ടിക്ക് ടോക്ക് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
ഒരു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പ്രവാസ ലോകത്തെ മാത്രമല്ല, കാഴ്ചക്കാരെ ഒന്നടങ്കം നൊമ്പരപ്പെടുത്തുകയാണ്. പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ജലാല്‍. ജനുവരി 27ാം തീയതി ജലാല്‍ പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
https://www.facebook.com/kkjalal/videos/2596308453716121/?t=0
Post Your Comments