തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസിലെ സ്ഥലംമാറ്റം വരുംദിവസങ്ങളിലും തുടരും. കഴിഞ്ഞദിവസം 53 ഡിവൈ.എസ്.പി.മാരെയും 11 അഡീഷണല്‍ എസ്.പി.മാരെയും സ്ഥലംമാറ്റിയിരുന്നു. വരും ദിവസങ്ങളില്‍ ഏതാനും ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും. സൂപ്പര്‍വൈസറി ചുമതലയിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മാറ്റമുണ്ടാകും.
ഏതാനും ദിവസംമുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതരുമായി സംസ്ഥാന പോലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ചനടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സ്വന്തം ജില്ലയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റാന്‍ തുടക്കമിട്ടത്. സ്ഥലംമാറ്റിയവരോട് ഉടനടി പുതിയ പദവികളില്‍ ചുമതലയേല്‍ക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു.
സ്ഥലംമാറ്റം ലഭിച്ച ഡിവൈ.എസ്.പി.മാരും സ്ഥലവും
കെ. ഹരികൃഷ്ണന്‍- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, എ. പ്രദീപ് കുമാര്‍- ഫോര്‍ട്ട്, തിരുവനന്തപുരം, ടി. അനില്‍കുമാര്‍- ആറ്റിങ്ങല്‍, കെ.ആര്‍.ശിവസുതന്‍ പിള്ള- കണ്‍ട്രോള്‍ റൂം തിരുവനന്തപുരം, എസ്. വിദ്യാധരന്‍ – സൈബര്‍ സിറ്റി കഴക്കൂട്ടം, എസ്. സുരേഷ് കുമാര്‍(ജൂനിയര്‍) – വിജിലന്‍സ് എസ്.ഐ.യു. -1 തിരുവനന്തപുരം, എസ്. സുരേഷ് കുമാര്‍ (സീനിയര്‍)- നെയ്യാറ്റിന്‍കര, ആര്‍. അനില്‍കുമാര്‍- കമ്യൂണല്‍ സെല്‍, എസ്.ബി.സി.ഐ.ഡി. ആസ്ഥാനം, എന്‍. ജീജി – സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം.
ബി. വിനോദ്- ഡി.സി.ആര്‍.ബി. കൊല്ലം റൂറല്‍, എം. അനില്‍കുമാര്‍- ഡി.സി.ആര്‍.ബി. കൊല്ലം, എം.ആര്‍. സതീഷ് കുമാര്‍- പുനലൂര്‍, ആര്‍. ജോസ്- ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, പത്തനംതിട്ട, ആര്‍. പ്രദീപ് കുമാര്‍- നാര്‍കോട്ടിക് സെല്‍, പത്തനംതിട്ട. പി. അനില്‍കുമാര്‍- സ്‌പെഷ്യല്‍ ബ്രാഞ്ച് ആലപ്പുഴ, എന്‍. രാജന്‍- ചങ്ങനാശ്ശേരി, എന്‍.എ.ബൈജു- ഡി.സി.ആര്‍.ബി. ആലപ്പുഴ, പി.പി. ഷംസ്- കട്ടപ്പന, കെ. ബിജുമോന്‍ – പാലാ.
വി. സുരേഷ് കുമാര്‍- നാര്‍കോട്ടിക് സെല്‍, കൊച്ചി, ജവഹര്‍ ജനാര്‍ദ് – ക്രൈം ഡിറ്റാച്ച്മെന്റ്, എറണാകുളം റൂറല്‍, ഷാജിമോന്‍ ജോസഫ്- മൂവാറ്റുപുഴ, എന്‍.സി. രാജ്മോഹന്‍- വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍, എറണാകുളം, പ്രഭുല്ലചന്ദ്രന്‍ – തൃക്കാക്കര.
ബാബു കെ. തോമസ്- ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ച്, തൃശ്ശൂര്‍ സിറ്റി, പി. ബിജുരാജ്- ഗുരുവായൂര്‍, എന്‍. മുരളീധരന്‍- കുന്ദംകുളം, ടി.എസ്. സിനോജ്- ഷൊര്‍ണൂര്‍, കെ. ലാല്‍ജി -ചാലക്കുടി.
Post Your Comments