തൃശ്ശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് 26 പേര്‍ ചികിത്സ തേടി. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ളവര്‍ വയറിളക്കം ബാധിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഇവരെ വിട്ടയച്ചു.
രണ്ടുദിവസം മുമ്പാണ് ഛര്‍ദിയും വയറിളക്കവുമായി 40 പേര്‍ ചികിത്സ തേടിയത്. പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, ഫോറസ്റ്റ്, വനിതാ വുമണ്‍ ബറ്റാലിയന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് ദേഹാസ്വാസ്ഥ്യവുമായി ചികിത്സ തേടിയത്. കുടിവെള്ളത്തില്‍നിന്നാണ് രോഗബാധയുണ്ടായതെന്ന് പറയുന്നു. വയറിളക്കത്തിനുള്ള മരുന്ന് നല്‍കിയെന്നും ആരെയും കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയിട്ടില്ലെന്നും ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments